കൂടരഞ്ഞി : ശകവർഷപ്പിറവി ദിനമായ ചിങ്ങം 1 കർഷക ദിനമായി ആഘോഷിച്ചുവരുന്നു. ഈ വർഷത്തെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ കർഷക ദിന പരിപാടികൾ രാവിലെ 8 30 മുതൽ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്നു. ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ശ്രീ ലിന്റോ ജോസഫ് കർഷകദിന ഉദ്ഘാടനവും തെരഞ്ഞെടുത്ത കർഷകരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
കർഷകർക്ക് ഫലകവും പ്രശസ്തി പത്രവും ക്യാഷ് അവാർഡും നൽകി. കൂടാതെ വനം വന്യജീവി വകുപ്പ് കർഷകരോടൊപ്പം എന്ന വിഷയത്തിൽ താമരശ്ശേരി RRT ഗ്രേഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ ഷജീവ് നയിക്കുന്ന കാർഷിക സെമിനാറും സംഘടിപ്പിച്ചു. മികച്ച സമ്മിശ്ര കർഷകനായി ജോസുകുട്ടി വാതല്ലൂർ അർഹനായി.
യുവകർഷകയായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിനിയായ അഫ് ല . കെ എ കപ്പോടത്ത് അർഹയായി. ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി.
*കർഷക അവാർഡ് ജേതാക്കൾ 2024 - 25*
1. മികച്ച സമ്മിശ്ര കർഷകൻ: ജോസുകുട്ടി വാതല്ലൂർ
2. മികച്ച ക്ഷീരകർഷകൻ: ഫ്രാൻസിസ് പുതുപ്പറ മ്പിൽ
3. മികച്ച വനിതാ കർഷക: ലിസി തെക്കേക്കര
4. മുതിർന്ന കർഷകൻ: അബ്ദുറഹിമാൻ പള്ളിയാട്ടിൽ
5. മികച്ച മത്സ്യ കർഷകൻ :സത്യൻ ടി എം തോണിപ്പാറ
6. മികച്ച യുവകർഷകൻ: പിഡി തോമസ് പുറത്താട്ട്
7. മികച്ച ഫാം ടൂറിസം കർഷകൻ: രാജേഷ് സിറിയക് മണിമലതറപ്പിൽ
8. മികച്ച കർഷക തൊഴിലാളി : ചന്ദ്രൻ വലിയ മനക്കൽ
9. എസ് ടി വിഭാഗത്തിൽപ്പെട്ട മികച്ച കർഷക: ഓമന പ്രകാശൻ പുഴിയോറമ്മൽ
10. മികച്ച കോഴി കർഷക മേരി തെക്കനാട്ട്
11. മികച്ച വിദ്യാർത്ഥി കർഷക അഫ് ല കെ എ കപ്പോടത്ത്
കൂടരഞ്ഞി കൃഷി ഓഫീസർ ശ്രീ ഷബീര്‍ അഹമ്മദ് കെ എ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ആരോഗ്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.ശ്രീ ഹെലൻ ഫ്രാൻസിസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ജോണി വാളിപ്ലാക്കൽ, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ്, കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ.പിഎം തോമസ് മാസ്റ്റർ, ജിജി കട്ടക്കയം, ഷാജു കോയിനിലം റീജ്യണൽ മാനേജർ ശ്രീ റിതേഷ് എ കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശ്രീ.ഗത്യനാരായണൻ ദേവരാജൻ സീനിയർ മാനേജർ കാനറാ ബാങ്ക് കൂമ്പാറ, വിജയ് വില്യം ബ്രാഞ്ച് മാനേജർ കേരള ഗ്രാമീൺ ബാങ്ക് കൂടരഞ്ഞി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ അനൂപ് ടി രാമദാസ് സീനിയർ കൃഷി അസിസ്റ്റന്റ് നന്ദി പറഞ്ഞു.
Post a Comment