ആലപ്പുഴ: കാർട്ടൂൺ ചാനൽ കാണാൻ ടിവി റീചാർജ് ചെയ്തു നൽകാത്ത കാരണത്താൽ നാലാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. ഹരിപ്പാട് മുട്ടത്താണ് സംഭവം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. മുട്ടത്തെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.
ടിവിയിൽ കാർട്ടൂൺ ചാനൽ കിട്ടുന്നില്ലെന്നും റീച്ചാർജ് ചെയ്ത് നൽകണമെന്നും നാലാം ക്ലാസ്സുകാരൻ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരത്തോടെ ചാർജ് ചെയ്യാം എന്ന് അമ്മ പറഞ്ഞു. പിന്നാലെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ കയറി തൂങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തിരുവല്ലയിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ കരീലക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment