മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. വിൽസൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ ജോർജ്ജ് കളപ്പുരയ്ക്കൽ ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീന റോസ്, ശ്രീമതി ഷിബിൻ ജോസ്, മാസ്റ്റർ ജോയൽ അബ്രാഹം സന്തോഷ്, എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. മാസ് ഡ്രിൽ, ദേശഭക്തി ഗാനാലാപനം, നൃത്താവിഷ്കാരം എന്നിവ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനെ വർണാഭമാക്കി. എയ്മി സാജു ,പ്രിയങ്ക മാനുവൽ, മാസ്റ്റർ അഖിലേഷ് പി. കെ. എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment