കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂളിൽ 78 മത് സ്വതന്ത്ര്യദിനാഘോഷ പരിപാടികൾ വളരെ സമുചിതമായി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പി ടി എ പ്രസിഡൻ്റ് സിബി തൂങ്കുഴി എന്നിവർ സംസാരിച്ചു. കുട്ടികളുടെ പരിപാടികൾ, മാസ്സ് ഡ്രിൽ തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും മാതാപിതാക്കളുടെയും പൂർണ്ണ സഹകരണം ഉണ്ടായിരുന്നു.
Post a Comment