താമരശ്ശേരി:
മാരകലഹരി മരുന്നായ 60-ഗ്രാം എം ഡി എം എ യും 250.ഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ ലഹരി കച്ചവടക്കാരിയെ കോഴിക്കോട് റൂറൽ എസ്.പി. നിധിൻ രാജ്.പി. ഐ പി.എസിൻ്റെ കീഴിലുള്ള സംഘം പിടി കൂടി .
താമരശ്ശേരി തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ (42) എന്ന റജീനയെയാണ് ഇന്ന് വൈകിട്ട് കൈതപൊയിൽ ആനോറമ്മൽ എന്ന സ്ഥലത്തുള്ള വാടക വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്.
മൂന്ന് മാസത്തോളമായി വീട് വാടകക്ക് എടുത്ത് ഇവർ ഭർത്താവും കൂട്ടാളികളും ഒത്ത് മയക്കു മരുന്ന് വില്പന നടത്തുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്നും ഒഡിഷയിൽ കൂട്ടാളികൾ എത്തിക്കുന്ന ലഹരിവസ്തുക്കൾ ഇവരാണ് പാക്ക് ചെയ്തു ഉപയോക്താക്കൾക്ക് എത്തിക്കുന്നത്.
റൂമിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടി കൂടിയ മയക്കുമരുന്നിന് 2 ലക്ഷം രൂപ വിലവരും .
2023 മെയ് മാസത്തിൽ ഇവരുൾപ്പെട്ട നാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിൽ വാടക വീട്ടിൽ നിന്നും 9.100-കിലോ കഞ്ചാവുമായി
പോലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ താമരശ്ശേരി കൂരിമുണ്ടയിൽ നാട്ടുകാരെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകർക്കുകയും ചെയ്തത് ഇവരുൾപ്പെട്ട ലഹരിമാഫിയ സംഘമായിരുന്നു.
ഇതുൾപ്പെടെ നിരവധി കേസുകളിൽ ഈ സ്ത്രീ പ്രതിയായി ജയിലിൽ കിടന്നതാണ്.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. പ്രകാശൻപടന്നയിൽ, താമരശ്ശേരി ഡി.വൈ.എസ്.പി.പി പ്രമോദ് , താമരശ്ശേരി ഇൻസ്പക്ടർ സായൂജ്കുമാർ എ.എന്നിവരുടെ നിർദേശപ്രകാരം താമരശ്ശേരി എസ്.ഐ. ബിജു ആർസി, സ്പെഷ്യൽ സ്കോഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു. പി., എ.എസ് ഐ ശ്രീജ. എ.ടി, എസ് സി.പി.ഒ മാരായ ജയരാജൻ എൻ.എം, ജിനീഷ് പി.പി, പ്രവീൺ.സി.പി, സി. പി. ഒ മാരായ ശ്രീജിത് സി.കെ.,ജിജീഷ്കുമാർ , എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post a Comment