ആനയാംകുന്ന് : പ്ലസ് വൺ എൻ. എസ്. എസ് വോളണ്ടിയേഴ്സിനായി വി എം എച്ച് എം എച്ച് എസ് എസ് ആനയാം കുന്ന് ദ്വിദിന വ്യക്തിത്വ വികസന പ്രോഗ്രാം നടത്തി. എൻ എസ് എസ് ഗീതത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ പ്രോഗ്രാം ഓഫീസർ കെ. വി നസീറ സ്വാഗതമാശംസിച്ചു. പ്രിൻസിപ്പാൾ ലജ്ന പി പി ഉദ്ഘാടന പരിപാടികൾക്ക് ആരംഭം കുറിച്ചു. വിദ്യാർഥികൾക്കിടയിലെ വ്യക്തിത്വ വികസനത്തെയും, മാനവിക മനോഭാവത്തെയും വളർത്തുകയായിരുന്നു ലക്ഷ്യം. പ്രമുഖ പരിശീലകനും അധ്യാപകനും തിയേറ്റർ ആർട്ടിസ്റ്റുമായ സർ. സൗമേന്ദ്രരൻ കണ്ണം വെള്ളിയുടെ നേതൃത്വത്തിൽ ദൃശ്യ ജാലകം, അഭിനയത്തിന്റെ രസതന്ത്രം, കൊറിയോഗ്രാഫി, പാന്റോ മൈം, നേതൃഗുണം, സർഗാത്മക നാടകം എന്നീ പരിശീലന പരിപാടികളായിരുന്നു അരങ്ങേറിയത്. എൻ. എസ്. എസ് വോളന്റീർസിന്റെ മികവും, നൈപുണ്യവും, കാഴ്ച്ചപ്പാടും കണ്ടെത്തുകമാത്രയിരുന്നില്ല, പകരം അവർക്കിടയിലെ വ്യക്തിത്വത്തെ വികസിപ്പിക്കാനും ആത്മവിശ്വാസത്തിന്റെ നേരിയ പങ്ക് ഉയർത്താനും ഈ പരിശീലനത്തിലൂടെ സാധിച്ചു. ദ്വിദിന ക്യാമ്പിന് എൻ.എസ്. എസ്. വോളന്റിയേസായ ദേവിക ജിതേഷ്, അൻഷി റഹ്മാൻ , പിസാലൊ ഷാനവാസ് , റിസ ഫാത്തിമ , ഇർഫാൻ ആശിഖ് , എന്നിവർ ക്യാമ്പവലോകനം നടത്തി. എൻ. എസ്. എസ് ലീഡർ അമൽ വി. സി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ദ്വിദിന ക്യാമ്പിന് അവസാനം കുറിച്ചു.
TEAM NSS
UNIT 22
VMHMHSS ANAYAMKUNNU
Post a Comment