മുക്കം: വയനാട് മുണ്ടക്കൈ-ചൂരല്‍മല, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ആശ്വാസമേകാന്‍ ദുരന്തഭൂമിയിലേക്ക് പുറപ്പെട്ട് സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തിരുവമ്പാടി മണ്ഡലത്തിലെ ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാരുടെ ഒത്തുചേരലും മറ്റു സേവന സംഘടനകളെ ആദരിക്കലും ഇന്ന് (ഓഗസ്റ്റ് 31 ശനിയാഴ്ച) വൈകു. 4 മണിക്ക് മുക്കം വ്യാപാര ഭവനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത സംഘടനകളുടെ നേതാക്കള്‍ ദുരന്തഭൂമിയിലെ അനുഭവങ്ങള്‍ പങ്കുവെക്കും. ടീം വെല്‍ഫെയര്‍ സംസ്ഥാന ക്യാപ്റ്റന്‍ സാദിഖ് ഉളിയില്‍ മുഖ്യാതിഥിയാവും. മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി അധ്യക്ഷത വഹിക്കും.
വൈറ്റ് കാര്‍ഡ് മണ്ഡലം ക്യാപ്റ്റന്‍ ആഷിക് നരിക്കോട്ട്, ബ്രിഗേഡ മണ്ഡലം ക്യാപ്റ്റന്‍ ജുനൈദ് രാഹുല്‍, ടീം വെല്‍ഫെയര്‍ ജില്ലാ വൈസ് ക്യാപ്റ്റന്‍ ഇ ലിയാക്കത്ത്, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി സിപി ഷമീര്‍, പോസ്റ്റ് വാടന്‍ കേരള സിവില്‍ ഡിഫന്‍സ് മുക്കം ജാബിര്‍, ഐആര്‍ഡബ്ല്യു ഗ്രൂപ്പ് ലീഡര്‍ എം വി അബ്ദുറഹിമാന്‍, എന്റെ മുക്കം സന്നദ്ധ സേന പ്രസിഡന്റ് സലിം പൊയിലില്‍, യൂണിറ്റി മുക്കം മണ്ഡലം ചെയര്‍മാന്‍ സി വി അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Post a Comment