Aug 31, 2024

വാഹനമോടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍: മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്


തിരുവനന്തപുരം: വാഹനമോടിക്കുമ്ബോള്‍ നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പല കാര്യങ്ങളും വലിയ വിനയായി തീർന്നേക്കാം. വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കാൻ സാധ്യതയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ ഉണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.


ഇരുചക്ര വാഹനങ്ങളില്‍ ഹാന്‍ഡിലില്‍ നിന്നും കൈകള്‍ വിടുവിക്കുന്നത്, സ്റ്റിയറിംഗ് വീലില്‍ നിന്നും കൈകള്‍ എടുക്കേണ്ടി വരുന്നത്, വാഹനമോടിക്കുമ്ബോള്‍ ഭക്ഷണം കഴിക്കുന്നത്, മേക്കപ്പ് ചെയ്യുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അപകടത്തിലേക്ക് വഴിതെളിക്കുമെന്നാണ് മുന്നറിയിപ്പ്. ശ്രദ്ധിക്കേണ്ട 10 കാര്യങ്ങളെക്കുറിച്ച്‌ മോട്ടോർ വാഹന വകുപ്പ് പറയുന്നുണ്ട്.

മോട്ടോർ വാഹന വകുപ്പിൻ്റെ കുറിപ്പ്

വാഹനമോടിക്കുമ്ബോള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം.

1. ഇരുചക്ര വാഹനങ്ങളില്‍ ഹാന്‍ഡിലില്‍ നിന്നും കൈകള്‍ വിടുവിക്കുന്നത്.

2. സ്റ്റിയറിംഗ് വീലില്‍ നിന്നും കൈകള്‍ എടുക്കേണ്ടി വരുന്നത്.

3. മൊബൈല്‍ ഫോണ്‍ ഉപയോഗം (ബ്ലൂടൂത്ത് ഉപയോഗിച്ചാല്‍ പോലും) അപകടത്തിലേക്ക് നയിച്ചേക്കാം.

4. നോട്ടം റോഡില്‍ നിന്നും മാറുന്നത്.

5. ഡ്രൈവ് ചെയ്യുമ്ബോള്‍ മറ്റു കാര്യങ്ങള്‍ ചിന്തിക്കുന്നത്.

6. വാഹനമോടിക്കുമ്ബോള്‍ ദീര്‍ഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും എന്തിന് മൊബൈല്‍ ഫോണ്‍ റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം.

7. വാഹനമോടിക്കുമ്ബോള്‍ ഭക്ഷണം കഴിക്കുന്നത്.

8. മേക്ക് അപ്പ് ചെയ്യുന്നത് .

9. വാഹനത്തില്‍ നിലത്തു വീഴുന്ന സാധനങ്ങള്‍ എടുക്കുന്നത്.

10. റേഡിയോ / നാവിഗേഷന്‍ സിസ്റ്റത്തിലേക്ക് അമിതമായി ശ്രദ്ധിക്കുന്നത്.

ഇങ്ങനെയെന്തും അപകടത്തിലേക്ക് നയിച്ചേക്കാവുന്ന ശ്രദ്ധാ വ്യതിയാനമായേക്കാം. ശ്രദ്ധിക്കുക സുരക്ഷിതരാകുക

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only