തിരുവമ്പാടി: കോഴിക്കോട് ജനറൽ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
ക്യാമ്പ് വികസന സമിതി സ്ഥിരം അധ്യക്ഷ ലിസിഎബ്രഹാം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ജമീഷ് ഇളംതുരുത്തിൽ അധ്യക്ഷത വഹിച്ചു, 'വിദ്യാർത്ഥികളും കാഴ്ച വൈകല്യവും ' എന്ന വിഷയത്തിൽ ഡോ. ചിത്ര കെ എസ് ക്ലാസ്സ് എടുത്തു. ക്ലാസ്സിൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
ഹെഡ്മാസ്റ്റർ സജി തോമസ്, എം പി ടി എ പ്രസിഡണ്ട് ഷീജ സണ്ണി,നേത്ര രോഗവിഭാഗം ജില്ലാ കോഡിനേറ്റർ എം ഷറീന, നേഴ്സിംഗ് ഓഫീസർ ടി കെ ഷൈലജ , ഒഫ്താൽമോളജിസ്റ്റുമാരായ ഷോബി, എ ബിജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്,അഞ്ജന, കൃസ്റ്റി ആൻ്റണി എന്നിവർ സംസാരിച്ചു.
Post a Comment