മേപ്പാടി: പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോൾ സഹജീവികളെ ചേർത്തുപിടിക്കുകയാണ് നമ്മുടെ ഏറ്റവും വലിയ ബാധ്യതയെന്ന്സമസ്ത സെക്രട്ടറി പേരോട് അബ്ദുൽറഹ്മാൻ സഖാഫി പറഞ്ഞു. ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഈ മാതൃകയാണ് നാം കാണിച്ചതെന്നും ഓരോമനഷ്യനും കുടുംബങ്ങളും സുരക്ഷിതരാവുന്നത് വരെ വിശ്രമിക്കാനാവില്ലന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉരുൾ പൊട്ടലിൽ മരണപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ സംഗമത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും ദുരിതമനുഭവിക്കുന്നവരും പങ്കാളികളായി.
കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡണ്ട് കെ.ഒ അഹ്മദ് കുട്ടി ബാഖവിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മുസ്ലിയാർ വെള്ളമുണ്ട സംഗമം ഉദ്ഘാടനം ചെയ്തു. ചൂരൽമല മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ബി.കെ മുഹമ്മദ് കുട്ടി ഹാജി, ട്രഷറർ സി.കെ മുഹമ്മദ്, മുണ്ടക്കെെ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി അശ്റഫ് പൂങ്കുയിൽ, ട്രഷറർ റസാഖ് മുസ്ലിയാർ,കേരള മുസ്ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം ഫൈസി ,എസ്.എം.എ ജില്ലാ പ്രസിഡൻ്റ് അലിമുസലിയാർ വെട്ടത്തൂർ,സെക്രട്ടറി മുഹമ്മദലി ഫൈസി, എസ്.വൈ.എസ് ജില്ലാ ജന.സെക്രട്ടറി അബ്ദുൽ ലതീഫ് സി.ടി, മേപ്പാടി സുന്നി മസ്ജിദ് ഖതീബ് ഉമർ സഖാഫി ചെതലയം, എസ്.ജെ.എം ജില്ലാ പ്രസിഡണ്ട് അബ്ദസ്സലാം മുസ്ലിയാർ ,മുഹമ്മദലി സഖാഫി പുറ്റാട് തുടങ്ങിയവർ സംബന്ധിച്ചു,. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ബശീർ സഅദി സ്വാഗതവും നസീർ കോട്ടത്തറ നന്ദിയും പറഞ്ഞു.
ഫോട്ടോ: കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിൽ സമസ്ത സെക്രട്ടറി പേരോട് അബ്ദുൽറഹ്മാൻ സഖാഫി പ്രഭാഷണം നടത്തുന്നു.
Post a Comment