മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശാന്ത ദാമോദരൻ മെമ്മോറിയൽ പുരസ്കാരം നൽകി ആദരിച്ചു.
ആദരവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടത്ത് മുൻ പ്രസിഡൻ്റ് വി.പി സ്മിത വൈസ് പ്രസിഡൻ്റ് എടത്തിൽ ആമിന, ദാമോദരൻ പഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത്, ഷാഹിന ടീച്ചർ, കെ കോയ, സമാൻ ചാലൂളി, എ. പി മുരളീധരൻ, സലാം തേക്കുംകുറ്റി, എ .കെ സാദിഖ്, എം.ടി സൈദ് ഫസൽ, സാദിഖ് കുറ്റിപ്പറമ്പ്, ഷഫീക്ക് കൽപൂർ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ് സ്വാഗതവും പഞ്ചായത്ത് അംഗം റുഖിയ റഹീം നന്ദി പറഞ്ഞു.
Post a Comment