Aug 19, 2024

സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി പുതിയ സാരഥികളെ തെരഞ്ഞെടുത്തു


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 2024 വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി പുതിയ സാരഥികളെ തെരഞ്ഞെടുത്തു.തികച്ചും ജനാധിപത്യ രീതിയിൽ വളരെ കൃത്യതയോടെ ഇലക്ഷൻ നടന്നു.


സ്കൂൾ ലീഡർ ഇമ്മാനുവേൽ ജോൺ,അസിസ്റ്റൻ്റ് സ്കൂൾ ലീഡർ അനിറ്റ എം റോബി,ആർട്സ് സെക്രട്ടറി ജിയോ ജയിംസ് കുര്യൻ,സ്പോർട്സ് സെക്രട്ടറി ആദിത്യൻ ഷാജി എന്നിവർ പുതിയ സാരഥികളായി.ജോസഫ് സുനിൽ ദേവ്,എൽവിൻ വിൻസൻ്റ്,അലൻ സി വർഗ്ഗീസ്,ഫാത്തിമ ഫിദ്ദ സി കെ തുടങ്ങിയ വിദ്യാർത്ഥികൾ ക്ലാസ്സ് ലീഡേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു.

അസംബ്ലിയിൽ വെച്ച് നടത്തിയ സത്യപ്രതിജ്ഞ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സത്യ വാചകം ചൊല്ലിക്കൊടുത്തു.ഇലക്ഷൻ നടത്തിപ്പിൻ്റെ ചുമതല നിർവ്വഹിച്ച പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപിക ലീന സക്കറിയാസ്,അദ്ധ്യാപക - അനദ്ധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.സ്കൂൾ പാർലമെൻ്റ് രൂപീകരണത്തിനും,നടത്തിപ്പിനുമുള്ള ചട്ടങ്ങളും,മാർഗ്ഗരേഖകളുംകൃത്യമായി പാലിച്ചാണ് മുഴുവൻ വിദ്യാർത്ഥികളും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only