കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്വാതന്ത്ര്യവാരാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തുന്നതിനും,സ്വാതന്ത്ര്യത്തിൻ്റെ ആത്മാവ് ആഘോഷിക്കുന്നതിൽ പൗരന്മാരെ ഒന്നിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ദീപികയുടെ കളറിംഗ് മത്സരങ്ങൾ അരങ്ങേറിയത്.
സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് ആശംസയറിയിച്ചു സംസാരിച്ചു.സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് വിദ്യാർത്ഥികൾക്ക് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്കൂളിലെ നൂറോളം വിദ്യാർത്ഥികൾ കളറിംഗ് മത്സരത്തിൽ പങ്കെടുത്തു.വിവിധ വർണ്ണങ്ങൾ ചാലിച്ച് വരച്ചു ചേർത്തതായ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകുന്നതുമാണ്.
സ്കൂളിലെ അദ്ധ്യാപകരായ മെർലി തോമസ്,സൗമ്യ കെ,ആൻസ് ബേബി,സ്കൗട്ട് അലൻ സി വർഗ്ഗീസ്,അലൻ ബിനു,അശ്വിൻ സുരേഷ്,ഗൈഡ് ആരതി രാജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment