Aug 24, 2024

ആശാവർക്കർ നിയമനം, പഞ്ചായത്ത് പ്രസിഡണ്ട് ഒറ്റപ്പെട്ടു, ഭരണസമിതി യോഗത്തിൽ ബഹളം, തീരുമാനം നടപ്പിലാക്കിച്ചു ഇടതുപക്ഷം


മുക്കം:
    കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്ഒഴിവുള്ള ആശാവർക്കർ നിയമനം,നിയമപ്രകാരം ഇന്റർവ്യൂ നടത്തി ലിസ്റ്റ്  പ്രസിദ്ധീകരിച്ചിരുന്നു, പ്രസ്തുത ലിസ്റ്റിൽ പെട്ട കൂടുതൽ മാർക്ക് കിട്ടിയ ആളെ  നിയമിക്കാനുള്ള അജണ്ട, വ്യാജ പരാതി
നൽകിമാറ്റിവെക്കാൻപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കംഇടതുപക്ഷ മെമ്പർമാരുടെ ഇടപെടലിന്റെ ഭാഗമായിതടസ്സപ്പെട്ടു, പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയും ഇടതുപക്ഷ മെമ്പർമാരുടെ
നിലപാട്ശരിവെക്കുകയും, എന്നിട്ടും വഴങ്ങാതിരുന്ന പ്രസിഡണ്ടിനെ തീരുമാനമെടുക്കാതെ പുറത്തു പോകാൻ അനുവദിക്കാത്ത രൂപത്തിൽ ഭരണസമിതി
യോഗത്തിൽതടഞ്ഞുനിർത്തുകയും ആയിരുന്നു,ഒരു മണിക്കൂർ നീണ്ട,ശക്തമായ പ്രതിഷേധത്തെ തുടർന്ന്,ഇടതുപക്ഷ മെമ്പർമാരുടെ തീരുമാനം അംഗീകരിച്ചു പുതിയ ആശാവർക്കരെനിയമിക്കുകയായിരുന്നു, ഭരണസമിതി
അംഗങ്ങൾക്കിടയിലുള്ള, അഭിപ്രായ ഭിന്നതമറ നീക്കി പുറത്തുവന്ന,യോഗം കൂടിയായിഇന്നത്തെ ഭരണസമിതി യോഗം കെപി ഷാജി, കെ ശിവദാസൻ, എം ആർ സുകുമാരൻ, കെ കെ നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത, സിജി സിബി എന്നുവരാണ് പ്രതിഷേധിച്ചു തീരുമാനം എടുപ്പിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only