കൂടരഞ്ഞി :ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കുളമ്പ് രോഗം,ചർമ്മ മുഴ എന്നിവയ്ക്കുള്ള പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു.കുടഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസ് തോമസ് മാവറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആദർശ് ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.പഞ്ചായത്ത് അംഗം ശ്രീമതി.സീന ബിജു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കക്കാടംപൊയിൽ വെറ്റിനറി സർജൻ ഡോ.അഞ്ജലി പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.കൂമ്പാറ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ശ്രീ ജോർജ് പുലക്കുടി,കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ശ്രീ ജിനേഷ് സെബാസ്റ്റ്യൻ ,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശ്രീനാഥ്,ജസ് വിൻ തോമസ് എന്നിവർ സംസാരിച്ചു.കൂമ്പാറ കക്കാടംപൊയിൽ മൃഗാശുപത്രികളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.കുടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നാലു മാസത്തിന് മുകളിൽ പ്രായമുള്ള എല്ലാ കന്നുകാലികളെയും ചർമമുഴ ,കുളമ്പുരോഗ പ്രതിരോധ വാക്സിനേഷന് നിർബന്ധമായും വിധേയമാക്കേണ്ടതാണ്.എരുമ വർഗ്ഗത്തിൽ പെടുന്നവക്ക് ചർമ്മ മുഴ പ്രതിരോധ വാക്സിനേഷൻ നൽകേണ്ടതില്ല.
Post a Comment