കോഴിക്കോട്: കാക്കൂർ
ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് ജീവനക്കാർ തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. കോഴിക്കോട് കാക്കൂർ കുമാരസാമിയിലാണ് സംഭവം.
ആക്രമണത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. പുതിയാപ്പ സ്വദേശി ശരത് (25), കടലൂർ സ്വദേശി രവി എന്നിവരെ കാക്കൂർ പൊലീസ് പിടികൂടി.
ആക്രമണം നടത്തിയ യുവാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. മുഖം കഴുകാൻ പോയപ്പോൾ പ്രതികളിലൊരാളായ രവി വാഷ്ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇത് ഹോട്ടൽ ജീവനക്കാർ ചോദ്യം ചെയ്തു.
തുടർന്ന് പ്രകോപിതരായ പ്രതികൾ ജീവനക്കാരെ മർദിച്ചു. ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തു.
Post a Comment