Aug 17, 2024

മലയോര ടൂറിസ സാധ്യതകൾ മനസ്സിലാക്കാൻ കുവൈറ്റ് ടൂർ ഓപ്പറേറ്റർ മുഹമ്മദ് അൽ ശമരിയും സംഘവും


തിരുവമ്പാടി :
സ്ട്രോങ് ഗ്രൂപ്പ് എന്ന പേരിൽ കുവൈറ്റിലെ അറബി വിദ്യാർഥികൾക്കായി നടത്തുന്ന പ്രത്യേക വ്യക്തിഗത നൈപുണ്യ വികസന പരിപാടികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനായുള്ള യാത്രയുടെ ഭാഗമായാണ് കുവൈറ്റ് ടൂർ ഓപ്പറേറ്ററായ മുഹമ്മദ് അൽ ശമരിയും സംഘവും തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട് സന്ദർശിച്ചത്. കേരളത്തിന്റെ തെക്കൻ മേഖലയിൽ എല്ലാ വർഷവും ഇവരുടെ നല്പതംഗ സംഘം രണ്ടാഴ്ച നീളുന്ന ടൂർ പ്രോഗ്രാം നടത്തിവരുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകൾക്ക് വടക്കൻ കേരളത്തിൽ സാധ്യതകൾ കൂടുതലാണെന്ന് ഗ്രൂപ്പിനെ അനുഗമിച്ച ഗേറ്റ് വേ മലബാർ ഹോളിഡേയ്സ് എംഡി ജിഹാദ് ഹുസൈൻ അഭിപ്രായപെട്ടു. ഫാം ടൂറിസത്തിന്റെ പ്രവർത്തനങ്ങളിൽ സംഘം തൃപ്തി രേഖപ്പെടുത്തി. 


തിരുവമ്പാടിയിൽ എത്തിയ സംഘത്തെ മിന്നൂസ് കെന്നൽ ഉടമ തങ്കച്ചൻ പുരയിടത്തിൽ, ഫ്രൂട്ട് ഫാം റിസോർട്ട് ഉടമ ദേവസ്യ മുളക്കൽ എന്നിവർ ചേര്‍ന്ന് സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്തു. 

കടലുണ്ടി കണ്ടൽ വനയാത്ര, ചാലിയാറിലെ ജെല്ലി ഫിഷ് കയാക്കിംഗ്, കോഴിക്കോട് നഗരത്തിലെ ഹെറിറ്റേജ് വാക്ക്, വടകര സർഗാലയ, മിഠായി തെരുവിലെ സായാഹന നടത്തം തുഷാരഗിരി വെള്ളച്ചാട്ടം എന്നിവയും സംഘം പരിചയപ്പെട്ടു. വയനാട്ടിലെ വിവിധ സ്ഥലങ്ങളും വെൽനെസ് റിസോർട്ടുകളും സന്ദർശിക്കുന്ന സംഘം ഊട്ടിയും കർണാടകയിലെ വിവിധ സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only