കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ 2024-25 വർഷത്തെ *തകധിമി* സ്കൂൾ കലാമേളയ്ക്ക് തിരി തെളിഞ്ഞു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.തോമസ് മേലാട്ട് കലാമേള ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിമുമായ പ്രദീഷ് കലാഭവൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.വിവിധ നാടൻ പാട്ടുകളിലൂടെ അദ്ദേഹം കുട്ടികളെ പാട്ടിന്റെ വിസ്മയ ലോകത്തേക്ക് കൊണ്ടുപോയി. ഹെഡ്മാസ്റ്റർ ജിബിൻ പോൾ, അധ്യാപക പ്രതിനിധി ഷിജോ ജോൺ, പിടിഎ പ്രസിഡണ്ട് സിബി തൂങ്കുഴി എന്നിവർ സംസാരിച്ചു.
Post a Comment