കർഷക ദിനത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയിലുള്ള കർഷകരെ കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
കർഷകരുടെ വീടുകളിൽ എത്തി പൊന്നാടയും മൊമെന്റോയും നൽകിയാണ് അവരെ ആദരിച്ചത്.
വിവിധയിടങ്ങളിൽ നടന്ന പരിപാടിയിൽ കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ചു സംസാരിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസമ്മ കയത്തുങ്കൽ, സൂസൻകേഴപ്ലാക്കൽ,സാബു മനയിൽ,ലൈജു അരീപ്പറമ്പിൽ,ബൂത്ത് പ്രസിഡണ്ട്മാരായ റോയ് ഊന്നുകല്ലേൽ, കെ എൽ ജോസഫ് കുറൂർ,സ്‌കറിയ പടിഞ്ഞാറ്റുമുറി, അബിൻ പൂന്തുരുത്തി, സണ്ണി പനന്താനത്ത് തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ പങ്കെടുത്തു സംസാരിച്ചു.
ലീലാമ്മ ചുരുളിയിൽ,ജിജി കേഴപ്ലാക്കൽ,സണ്ണി കൊച്ചുപറമ്പിൽ, അലക്സാണ്ടർ തറപ്പേൽ, തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment