Aug 18, 2024

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളിലെ മുന്നറിയിപ്പ് പിന്‍വലിച്ചു, നാലിടത്ത് യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍  മാറ്റം. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി,  കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, വയനാട്,കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടും പിന്‍വലിച്ചു.


ബുധനാഴ്ച വരെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്‍നിര്‍ത്തി കേരള കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only