ഊർങ്ങാട്ടിരി : രണ്ട് മാസം മുമ്പ് പൊതു മരാമത്ത് വകുപ്പ് പനമ്പിലാവ് പാലത്തിൽ കെട്ടിയ കൈവരി തകർന്നു. കനത്ത മഴയിൽ തോട്ടിൽ ഉണ്ടായ കനത്ത കുത്തൊഴുക്കിലാണ് കൈവരികൾ തകർന്നത്. നിലവിൽ തന്നെ കാലപ്പഴക്കം കാരണം ബലക്ഷയമുള്ള പാലത്തിന്റെ കൈവരിയും തകർന്നതോടെ പാളത്തിലൂടെയുള്ള ഗതാഗതം ഭീഷണിയിലാണ്. കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്.
ഏകദേശം 35 വർഷം പഴക്കമാണ് പാലത്തിനുള്ളത്. അടിയന്തര നടപടി എന്ന നിലയിൽ കൈവരികൾ പുനസ്ഥാപിക്കണം എന്നും പൊതു മരാമത്ത് വകുപ്പ് പുതിയ പാലം നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷിജോ ആന്റണി പറഞ്ഞു.
Post a Comment