മുക്കം:എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ കാരശ്ശേരി കറുത്തപറമ്പിൽ കാറിന് തീപിടിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2:30 നായിരുന്നു അപകടം.
കാറിൻറെ മുൻവശത്തിൽ നിന്നും പുക ഉയരുന്നത് കണ്ട കാർ യാത്രക്കാർ ഉടൻ റോഡിന് ഓരത്തക്ക് മാറ്റിനിർത്തുകയും യാത്രകൾ പുറത്തിറങ്ങിയപ്പോഴേക്കും മുൻവശത്ത് തീ പടയുകയായിരുന്നു. ഉടൻ നാട്ടുകാരുടെ സഹായത്തോടെ മുക്കത്ത് നിന്നും അഗ്നിശമന സേനയും ചേർന്ന് തീ അടച്ചത് കൊണ്ട് കൂടുതൽ വ്യാപനം തടയാൻ സഹായിച്ചു.
ഗോതമ്പ് റോഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബെൻസ് കാറാണ് കത്തി നശിച്ചത്.
Post a Comment