മുക്കം: ഭർത്താവിൻ്റെ മാനസിക പീഡനം മൂലം മുക്കം ഗോതമ്പു റോഡ സ്വാദേശിയുടെ മകൾ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ വിദേശത്തായിരുന്ന ഭർത്താവ് അറസ്റ്റിൽ. കഴിഞ ആഗസ്റ്റ് ഏഴിന് ആയിരുന്നു ഗോതമ്പ് റോഡ് ചിറയിൽ വീട്ടിൽ അബദുൽ കബീറിൻ്റെ മകൾ ഹഫീഫ ജെബിൻ തൂങ്ങി മരിച്ചത്.വിവാഹം കഴിഞ്ഞ് 20 ദിവസം മാത്രമായിരുന്നു ഭർത്താവിനൊപ്പം കഴിഞ്ഞത്, തുടർന്ന് വിദേശത്തേക്ക് പോയ ഭർത്താവ് ഊർങ്ങാട്ടേരി ആനക്കല്ലിൽ നസീൽ ഫോണിലൂടെ ചീത്ത വിളിച്ചും, കൂടുതൽ സ്വർണം ആവശ്യപ്പെട്ടും മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി തൂങ്ങി മരിച്ചത് എന്ന ബന്ധുക്കളുടെ പരാതിയിൽ മുക്കം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്..
Post a Comment