Aug 30, 2024

സമൂഹത്തിൽ നന്മകൾക്കാണ് മനുഷ്യൻ പ്രാധാന്യം നൽകേണ്ടത് - താമരശ്ശേരി ഡിവൈഎസ്പി


കൂടത്തായി : മനുഷ്യർ നന്മകൾക്ക് പ്രാധാന്യം നൽകുന്നത് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് കാരണമാവാറുണ്ട്. നിലാലംബരായ മനുഷ്യർക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കിയും അവർക്ക് നൽകുന്ന സഹായങ്ങളിൽ ഒരു ഭാഗഭാക്കാവാൻ കഴിയുന്നതും ഒരു പുണ്യ പ്രവർത്തിയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കൂടത്തായി സെൻ്റ് മേരീസിൽ എസ്.പി.സിയുടെ നേതൃത്വം ചിട്ടയായ പ്രവർത്തനത്തിലൂടെ ഒരുപാട് കാരുണ്യ പ്രവർത്തനം ചെയ്തി കൊണ്ടിരിക്കുന്നതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നുവെന്നും

താമരശ്ശേരി ഡിവൈ എസ്പി പ്രമോദ് പി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു .

കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ എസ്പിസിയുടെ നേതൃത്വത്തിലുള്ള ഒപ്പം പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബി ആർ സി യിൽ ഉള്ള ഭിന്നശേഷി കുട്ടികൾക്കായി 60 ഓളം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.


  
 സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, മാനേജർ ഫാദർ ബിബിൻ ജോസ്, സിപിഒ റെജി ജെ കരോട്ട്, എസ് പി സി പി ടി എ പ്രസിഡന്റ് സത്താർ പുറായിൽ, സ്കൂൾ പിടിഎ പ്രസിഡണ്ട് മുജീബ് കെ കെ, ബി ആർ സി ട്രെയിനർ മുഹമ്മദ് റാഫി, ഷാജഹാൻ ,സുധേഷ് വി , അജേഷ് കെ ആന്റോ,  സുമി ഇമ്മാനുവൽ , എസ് പി സി എക്സ് കുട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു


താമരശ്ശേരി ഡിവൈ എസ്പി  പ്രമോദ് പി ഇൽ നിന്നും കൊടുവള്ളി ബിആർസിയുടെ ബിപിസി ശ്രീ മെഹറലി കിറ്റ് ഏറ്റുവാങ്ങുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only