മുക്കം : വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് നാഷണൽ സർവീസ് സ്കീമ് നിർമ്മിച്ച് നൽകുന്ന 150 ഭവനങ്ങളുടെ പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്താൻ വേണ്ടി എൻഎസ്എസ് വികെഎച്ച്എംഒ കോളേജ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
എൻഎസ്എസ് വളണ്ടിയർമാരുടെയും അധ്യാപകരുടെയും കൂട്ടായ നേതൃത്വത്തിലായിരുന്നു ബിരിയാണി പാകം ചെയ്തതും ഓർഡർ ചെയ്തവരിലേക്ക് എത്തിച്ചെതും.വിവിധ മേഖലകളിൽ നിന്ന് 1500 ഓളം ബിരിയാണി പൊതികളുടെ ഓർഡർ കിട്ടിയതിന്റെ ഭാഗമായി എത്തിക്കാൻ കഴിഞ്ഞതായി പ്രോഗ്രാം കമ്മിറ്റി പ്രവർത്തകർ പറഞ്ഞു .
ബിരിയാണി ചലഞ്ചിന് കോളേജ് ചെയർമാൻ മരക്കാർ മാഷ്,പ്രിൻസിപ്പൾ റംലത്ത്, പ്രോഗ്രാം കൺവീനർ ബിജിന കെഎം എം,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജിത ടിവി,അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ പ്രഭ,കോളേജ് അധ്യാപകർ, എം എം ഒ ക്ക് കീഴിലെ വിവിധ സ്ഥാപനത്തിലെ അധ്യാപക, അനധ്യാപകർ,പി ടി എ മെമ്പർമാർ,എൻ എസ് എസ് വോളന്റീയർ എന്നിവർ നേതൃത്വം നൽകി
Post a Comment