യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു . കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്.
അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം നാട്ടിൽ നിന്ന് യു.കെ.യില്‍ തിരിച്ചെത്തിയ ഉടനെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഭർത്താവ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
താൻ സോണിയയുടെ അടുത്തേക്ക് പോവുകയാണ് എന്നും മക്കളെ നോക്കിക്കൊള്ളണമെന്നും വ്യക്തമാക്കി സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചതിനു ശേഷമായിരുന്നു അനിൽ തൂങ്ങിമരിച്ചത് എന്ന് അറിയുന്നു.
ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിദ്യാര്‍ഥികളായ ലിയ, ലൂയിസ് എന്നിവരാണ് അനിൽ സോണിയ ദമ്പതികളുടെ മക്കള്‍.
കോട്ടയം ചിങ്ങവനം സ്വദേശിയാ നേഴ്സ് സോണിയ സാറാ (39) യുകെയിൽ ഹാർട്ട് അറ്റാക്കിനെ തുടർന്ന് മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. നാട്ടിൽ നിന്നും മടങ്ങിയെത്തിയ ഉടനെ കാർഡിയാക് അറസ്റ്റ് ഉണ്ടായി ആകസ്മികമായി മരിക്കുകയായിരുന്നു.
റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു.
കാലിലെ ഒരു സർജറി സംബന്ധമായി 10 ദിവസം മുൻപ് ആണ് നാട്ടിൽ പോയത്. മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം.
Post a Comment