Aug 8, 2024

കേശദാനം നടത്തി മാതൃകയായ കൊച്ചു മിടുക്കി ലിനൂസിനെ ആദരിച്ച് പറയങ്ങാട്ട് ഫ്യൂൽസ്


മുക്കം:
കാൻസർ രോഗികൾക്കായി നടത്തപ്പെടുന്ന കേശദാന പ്രക്രിയയുടെ ഭാഗമായ ആറു വയസ്സുകാരി ഫാത്തിമ തഹ്മി എന്ന ലിനൂസ്. സമൂഹത്തിന് വലിയ മാതൃക തീർത്ഥ ഈ കൊച്ചു മിടുക്കി മുക്കം ഹിറ റെസിഡൻഷ്യൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

കൂളിമാട് പ്രവർത്തിക്കുന്ന പറയങ്ങാട്ട് ഫ്യൂൽസ് മാനേജ്മെന്റ് ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായ ഈ കൊച്ചുമിടുക്കിയെ ആദരിച്ചത്. പറയങ്ങാട്ട് ഫ്യൂൽസ് മാനേജിങ് ഡയരക്ടർ ഹമീം പറയങ്ങാട്ട് മൊമെന്റോ നൽകി. ബഷീർ കൂളിമാട്, ഹസീബ് പറയങ്ങാട്ട്,അഷ്‌കർ സർക്കാർ തുടങ്ങിയവർ സന്നിഹിതരായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only