മുക്കം: അഗസ്ത്യമുൽ പുതുതായി ആരംഭിച്ച ബീവറേജിനെതിരെ വെൽഫെയർ പാർട്ടി മുക്കത്ത് പ്രതിഷേധ പ്രകടനവും ധർണ്ണയുംനടത്തി.
വെൽഫെയർ പാർട്ടി സംസ്ഥാനസമിതി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.
പുതുതായി തുടങ്ങിയ ബീവറേജ് ഔട്ട്ലെറ്റ് ജനവികാരത്തിന് എതിരാണെന്നും പൊതുജനങ്ങൾക്കും പരിസരവാസികൾക്കും ഉപദ്രവം ഉണ്ടാകുന്ന രീതിയിലുള്ള ബീവറേജിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ വേണ്ട നടപടി സർക്കാറിനോട് ആവശ്യപ്പെടണമെന്നും ബാറിനും ബീവറേജിനും പ്രവർത്തനാനുമതി നൽകാനുള്ള തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ അധികാരം തിരിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി മുക്കം മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് ടി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുക്കം നഗരസഭ കൗൺസിലർമാരായ അബ്ദുൽ ഗഫൂർ മാസ്റ്റർ സാറ കൂടാരം, ഫാത്തിമ കൊടപ്പന, എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി, വിമൺ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് സഫിയ ടീച്ചർ, ഉബൈദ് കൊടപ്പന,ഗഫൂർ പൊറ്റശ്ശേരി എന്നിവർനേതൃത്വം നൽകി.
Post a Comment