മുക്കം: കാരശ്ശേരിയിൽ പുതുതായി തുടങ്ങിയ കറുത്ത പറമ്പിലെ എംസിഎഫ് ചെളിക്കുളമായി മാറിയിട്ട്, നാളുകൾ ഏറെയായി, മാസങ്ങളോളം വീടുകളിൽ നിന്ന് എടുക്കാത്ത മാലിന്യം ഒന്നിച്ച് ശേഖരിച്ച് രണ്ടുമാസത്തോളം റോഡ് സൈഡിൽ കൂട്ടിയിട്ട് നനഞ്ഞു കുതിർന്നു എം സി എഫിൽ എത്തിച്ച മാലിന്യം അവിടെയും മഴ നനഞ്ഞ് ചെളി കുണ്ടിൽ , ആണ്ടു കിടക്കുകയാണ്, തൊട്ടടുത്ത പ്രദേശത്തു നിന്നും വരുന്ന മലിനജലവും കൂടിയായതോടെ, ആകെ പരിതാപകരമായ അവസ്ഥയിലാണ്,
എം സി എഫിൽ മാലിന്യം തരംതിരിക്കുന്നതിന് വേണ്ടി ഹരിത കർമ്മ സേനാംഗങ്ങളെ നിർബന്ധിച്ച് പറഞ്ഞയക്കുകയും, എന്നാൽ അവിടെ യാതൊരു സൗകര്യവും അവർക്ക് ചെയ്തു കൊടുക്കാതിരിക്കുകയും ആണ് ഭരണസമിതി, ഡ്രസ്സ് മാറ്റാനോ, ബാത്റൂമിൽ പോകാനോ, ഭക്ഷണം കഴിക്കാനോഉൾപ്പെടെ യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല, ഇന്ന് എം സി എഫ് വൃത്തിയാക്കാൻ പോയവർ ഭാഗ്യം കൊണ്ട് മാത്രമാണ് പാമ്പിന്റെ കടിയേൽഅതെ രക്ഷപ്പെട്ടത്, ഹരിത കർമ്മ സേന അംഗങ്ങളെ മനുഷ്യരായിപ്പോലും കരുതാതെ, വൃത്തിഹീനമായ ചുറ്റുപാടിൽ ജോലി ചെയ്യിപ്പിക്കുന്നതിത് മനുഷ്യാവകാശ ലംഘനമായി കാണേണ്ടിവരും,ഇത്തരം നടപടികൾ സ്വീകരിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു, എം സി എഫ് സന്ദർശിച് ഹരിത കർമ്മ സേന അംഗങ്ങളോടും, പരിസരവാസികളോടും സംസാരിച്ച ശേഷമാണ് എൽഡിഎഫ് മെമ്പർമാർ ഈ ആവശ്യം ഉന്നയിച്ചത്, കെ പി ഷാജി,കെ ശിവദാസൻ, എം ആർ സുകുമാരൻ,ജിജിതാ സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവരാണ്, എം സി എഫ് സന്ദർശിച്ച ശേഷം, നിലപാട് വ്യക്തമാക്കിയത്
Post a Comment