ലൈംഗികപീഡന കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുക്കുന്നതിനിടെ, സി.പി.എം സംസ്ഥാന സമിതി ഇന്ന് ചേരും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയാകാത്ത സാഹചര്യത്തിൽ ഇന്ന് ചേരുന്ന സംസ്‌ഥാന സമിതി വിഷയം ചർച്ച ചെയ്തേക്കും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായവും നേതൃത്വം കേൾക്കും
രാജി ആവശ്യം അംഗീകരിക്കാൻ ഇടയില്ലെന്നാണ് സൂചന. മുകേഷിന് പറയാനുള്ളതും പാർട്ടി പരിഗണിക്കും. ലൈംഗികാരോപണ കേസിൽ മുകേഷ് രാജി വെക്കുന്നതാണ് ഉചിതമെന്ന് സി.പി.ഐ നിലപാട് സ്വീകരിച്ചതിനു പിന്നാലെ, രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. പദവിയിൽ തുടരുന്നതിലെ അതൃപ്‌തി ബൃന്ദ കാരാട്ടും നേതൃത്വത്തെ ധരിപ്പിച്ചു.
എന്നാൽ എഫ്.ഐ.ആർ റദ്ദാക്കാനുള്ള തെളിവുകൾ കൈവശം ഉണ്ടെന്ന് മുകേഷ് എം.എൽ.എ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഈ സാധ്യതകൾ കൂടി പരിശോധിക്കാനും സി.പി.എം നേതൃത്വം ആലോചിക്കുന്നുണ്ട്. കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷിനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത‌് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി.
Post a Comment