Aug 31, 2024

ഓട്ടോറിക്ഷ വിതരണവും പദ്ധതി പ്രഖ്യാപനവും നടത്തി


മേപ്പാടി: മുണ്ടക്കൈ ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി നടവയൽ സി എം കോളേജ് മുന്നോട്ട് വെക്കുന്ന "കരുതലിന് കരുത്തേകാം" 'അതിജീവനം' പദ്ധതിയുടെ രണ്ടാഘട്ടം പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും നടത്തി. സിഎം കോളേജ് ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്തു.

ഉരുൾ പൊട്ടൽ ദുരന്ത നിവാരണത്തിന് കോളേജ് മുന്നോട്ട് വെക്കുന്ന പദ്ധതികളുടെ രണ്ടാം ഘട്ട പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി.
കോളേജ് പ്രിൻസിപ്പൽ സഹദ് കെ പി അധ്യക്ഷത വഹിച്ചു. മാർത്തോമാ സഭാ അദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ 
മുഖ്യാതിഥിയായിരുന്നു.
കോളജിലെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പൊതു ജനങ്ങളും സമാഹരിച്ച തുകയിൽ വാങ്ങിയ ഓട്ടോറിക്ഷ ചൂരൽമല സ്വദേശി ഷൈജലിനാണ് കൈമാറിയത്.

മാർത്തോമ്മാ സഭ കുന്നംകുളം മലബാർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ. സി എം കോളേജ് ഡയറക്ടർ ടി കെ സൈനുദ്ദീൻ, മുസ്ലിം ലീഗ് കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ്. ടി  ഹംസ , എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് ബഷീർ സഹദി 
മേപ്പാടി  മുസ്‌ലിം മഹല്ല് കമ്മിറ്റി സെക്രട്ടറി അലി മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only