കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി)യിൽ വച്ച് നടന്ന സ്കൈലൈറ്റ് 2024 എക്സ്പോയിൽ പങ്കെടുത്തു.
ഒന്നാം വർഷ സയൻസ് കോമേഴ്സ് ബാച്ചുകളിലെ 75 വിദ്യാർത്ഥികളും അധ്യാപകരുമാണ് എൻ ഐ ടി ക്യാമ്പസിലെ പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്തത്.
എൻ ഐ ടി യുടെ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ നൂതന സങ്കേതികതകളും മികവുകളും പ്രദർശിപ്പിക്കുന്ന എക്‌സിബിഷൻ വിദ്യാർത്ഥികളുടെ ഉപരിപഠന തൊഴിൽ സാധ്യതകൾ കൂടി പരിചയപ്പെടാൻ അവസരമൊരുക്കുന്ന വേദിയായി.
കരിയർ ഗൈഡൻസ് കോഡിനേറ്റർ ലിമ കെ ജോസ്, അധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
Post a Comment