തിരുവമ്പാടി : ലോകത്തുടനീളമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുക എന്ന ലക്ഷ്യംത്തോടെ സെപ്റ്റംബർ 2 -ന് ലോക നാളീകേര ദിനമായി ആചരിക്കുന്നു. കേരവൃക്ഷത്തിൻ്റെ ഗുണങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുക തെങ്ങ് കൃഷി പ്രോൽസാഹിപ്പിക്കുക സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി തിരുവമ്പാടി കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങ് ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്ത്
സംസാരിച്ചു.
കേരകർഷക ദേശീയ അവാർഡ് ജേതാവ് ഡൊമിനിക്ക് (പാപ്പച്ചൻ) മണ്ണുകുശുമ്പിലിനെ കർഷക കോൺഗ്രസ് ദേശിയ കോഓർഡിനേറർ മഞ്ചുഷ് മാത്യു ഷാൾ അണിയിച്ച് ആദരിച്ചു.
നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാബു കളത്തൂർ, കർഷക കോൺഗ്രസ് ജില്ലാ ജന: സെക്രട്ടറിമാരായ ജിതിൻ പല്ലാട്ട്, ഗോപിനാഥൻ മുത്തേടം, ജുബിൻ മണ്ണുകുശുമ്പിൽ, നിയോജക മണ്ഡലം സെക്രട്ടറിമാരായ ബേബിച്ചൻ കൊച്ചുവേലി, സോണി മണ്ഡപത്തിൽ, ഷിബിൻ കുരീക്കാട്ടിൽ, മണ്ഡലം പ്രസിഡണ്ട് സജോ പടിഞ്ഞാറേക്കുറ്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു അമ്പലത്തിങ്കൽ, മേഴ്സി പുളിക്കാട്ട്, സജി കൊച്ചുപ്ലാക്കൽ, പൗളിൻ മാത്യൂ പ്രസംഗിച്ചു
Post a Comment