കോടഞ്ചേരി:കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കോടഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ” ഓണസമൃദ്ധി 2024 ” കർഷക ചന്ത കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാൻഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘടാനം ചെയ്തു.വൈസ് പ്രസിഡണ്ട് ജമീല അസീസിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജാ വിജയൻ,മറ്റു ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകർ എന്നിവർ സംബന്ധിച്ചു.
Post a Comment