കൂടരഞ്ഞി: മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ശുചിത്വ ശില്പ ശാലയും നിർവ്വഹണ സമിതി രൂപീകരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ റോസിലി ജോസ്, വാർഡ് മെമ്പർമാരായ ജെറീന റോയി, സീന ബിജു, ബിന്ദു ജയൻ, സുരേഷ് ബാബു M, ജോണി വാളിപ്ലാക്കൽ, മോളി തോമസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട ക്യാമ്പയിന്റെ ജനകീയ അവതരണം ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീ. അഷ്റഫ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീമതി. ലാജുവന്തി എന്നിവർ നടത്തി. നാളിതുവരെ യുള്ള പ്രവർത്തന റിപ്പോർട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ അവതരിപ്പിച്ചു. ചടങ്ങിൽ കുടുംബശ്രീ, ഹരിതകർമസേന, തൊഴിലുറപ്പ്, ആരോഗ്യവിഭാഗം, സ്കൂൾ മേധാവികൾ, ആശ വർക്കർമാർ, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊതു ജനങ്ങൾ,തുടങ്ങിയർ പങ്കെടുത്തു, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ നന്ദിയും പറഞ്ഞു.
Post a Comment