മുക്കം:ബഹുസ്വരം മുക്കം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇരുവഴിഞ്ഞിയുടെയും ചെറുപുഴയുടെയും തീരത്തെ മുളങ്കാട്ടിൽ വച്ചായിരുന്നു ആഘോഷ പരിപാടി. പ്രമുഖ എഴുത്തുകാരൻ വിജീഷ് പരവരി പരിപാടി ഉദ്ഘാടനം ചെയ്തു. സലാം കാരംമൂല അദ്ധ്യക്ഷത വഹിച്ചു. ഉമശ്രീ കിഴക്കുമ്പാട്, മുക്കം വിജയൻ, എ.എം. ജമീല ,മുക്കം സലിം, എ.പി മുരളീധരൻ, എം.ടി. അഷറഫ് തുടങ്ങിയവർ അവരുടെ ഓണ ഓർമ്മകൾ പങ്കുവച്ചു.
പ്രോഗ്രാം ചെയർമാൻ ബാബുമാഷ്, കൺവീനർ വീരാൻകുട്ടിമാഷ് എന്നിവരുടെ നേതൃത്വത്തിൽ പൂക്കളമിടലും ഓണക്കളികളും ഓണസദ്യയും ഉണ്ടായി. ഓണപ്പാട്ടുകളുടെ അവതരണം പരിപാടിക്ക് കൂടുതൽ മിഴിവേകി.
ഓണക്കളികളിലെ മൽസര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
എൻ .എം . ഹാഷിർ , ധ്രുവൻ, അഹമ്മദ് കുട്ടിമാഷ്, ജാസ്മിൻ, ഗീതാമണി, റഹീല, ശ്രീധരൻ കുട്ടി തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment