കൂടരഞ്ഞി : കേരള സർക്കാർ കൺസ്യൂമർ ഫെഡ് - കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്കിൽ കീഴിൽ ആരംഭിക്കുന്ന ഓണചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് ശ്രീ പി.എം തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ആദർശ് ജോസഫ് മുനീർ ഉൽപാറക്ക് ഓണക്കിറ്റ് നൽകി നിർവഹിച്ചു.കരിംകുറ്റി നീതി സൂപ്പർ മാർക്കറ്റിൻ സമീപം പ്രത്യേകമായിട്ടാണ് ഓണചന്ത ക്രമീകരിച്ചിരിക്കുന്നത്. 15 ഇനങ്ങൾ അടങ്ങിയ കിറ്റുകളാക്കിയാണ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ ജോസ് തോമസ് മാവറ, ഭരണ സമിതി അംഗങ്ങളായ സോമനാഥൻ മാസ്റ്റർ കൂട്ടത്ത് ,അബ്ദുറഹിമാൻ കുഴിയിൽ, ബിജു മുണ്ടക്കൽ, ഷിബ നെച്ചിക്കാട്ട് ഹൗസിങ്ങ് സോസൈറ്റി പ്രസിഡൻ്റ് ജോർജ് മങ്കംരയിൽ എന്നിവർ പങ്കെടുത്ത ചടങ്ങിന് .വിൽസൻ പുല്ലുവേലിൽ, ഷിൻറ്റോ നിരപ്പിൽ ജിവനക്കാർ ആയ ഷിൻസി കെ ചെറിയാൻ, ജോളി പൈക്കാട്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ സ്വാഗതം. ഭരണ സമിതി അംഗം സജി പെണ്ണാപറമ്പിൽ നന്ദിയും പറഞ്ഞു. ഓണ ചന്ത നാളെ ഞായർ തുറന്ന് പ്രവർത്തിക്കുന്നതാണ്
Post a Comment