Sep 9, 2024

യുഡിഎഫ്ഏകദിന ഉപവാസ സമരം നടത്തി.


ചിപ്പിലിത്തോട് മരുതിലാവ് പ്രദേശങ്ങളിൽകാട്ടാനയും വന്യമൃഗങ്ങളും ജനവാസ മേഖലയിൽ നിരന്തരം നിലയുറപ്പിച്ച് മനുഷ്യന് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടാവുകയും വന്യമൃഗങ്ങൾ കൃഷി നിരന്തരം നശിപ്പിച്ചിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ മനുഷ്യത്വരഹിതമായ നിലപാടിൽ പ്രതിഷേധിച്ച് കാ ണലോട് ചിപ്പി തോട് യുഡിഎഫ് കമ്മിറ്റികൾ ചിപ്പിലിത്തോട് 29 മൈലിൽ ഏകദിന ഉപവാസസമരം നടത്തി.

 കോഴിക്കോട് ജില്ലക്കാരനായ വനംമന്ത്രിയും തിരുവമ്പാടി എംഎൽഎയും പ്രദേശവാസികൾ നിരന്തരം പരിപാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ഉപവാസ സമരം.

 വന്യമ്യഗശല്യത്തിനെതിരെ അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ തിരുവമ്പാടി എംഎൽഎ വഴിയിൽ തടയുന്ന ഉൾപ്പെടെ സമരങ്ങൾ നടത്തുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കെപിസിസി മെമ്പർ പിസി ഹബീബ്തമ്പി പറഞ്ഞു.

 ഏകദിന ഉപവാസ സമരം
 മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി വി കെ ഹുസൈൻ കുട്ടി ഉദ്ഘാടനം ചെയ്തു.
ജാഫർ ആലുങ്കൽ അധ്യക്ഷത വഹിച്ചു, 
 മുസ്ലിംലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം മുഖ്യപ്രഭാഷണം നടത്തി.
 ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ,,പുതുപ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് ജോസ്, കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അംബിക മംഗലത്ത്, ബോസ് ജേക്കബ്, സണ്ണി കാപ്പാട്ട് മല,മുത്തു അബ്ദുൽസലാം,, ജോജോ പുളിക്കൽ,, അഷറഫ് ഒതയോത്ത്,കാദർ V.P.. ബാബു പട്ടരാട്, ജോസഫ്ചെന്നിക്കര, ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only