Sep 10, 2024

പോക്സോ കേസ് പ്രതി പിടിയിൽ


കോഴിക്കോട് :
പേരാമ്പ്രയിൽ നിന്നും പോക്സോ കേസിൽപ്പെട്ട് മുങ്ങിയ ആസാം സ്വദേശിയായ മുഹമ്മദ് നജു റുൾ ഇസ്ലാമിനെ( 21 ) പിടിക്കാൻ പേരാമ്പ്ര പോലീസ് സഞ്ചരിച്ച ദൂരമാണിത്.

5778 കിലോമീറ്റർ.'കണ്ണൂർ സ്‌ക്വാഡ്' സിനിമയെ വെല്ലും വിധമായിരുന്നു പോലീസിന്റെ ഓരോ നീക്കവും.

പോക്സോ കേസിൽപ്പെട്ട് കോയമ്പത്തൂരിലുള്ള പിതാവിന്റെയും മാതാവിന്റെയും അടുത്ത് തങ്ങി അവിടേക്ക് പോലീസ് എത്തിയപ്പോഴേക്കും ഡൽഹി വഴി പഞ്ചാബിലേക്ക് മുങ്ങിയതായിരുന്നു പ്രതി.

ഒടുവിൽ പഞ്ചാബിലെ പാട്യാലക്കടുത്ത് സമാനനു സുർപൂർ എന്ന സ്ഥലത്ത് രാത്രിയും പകലുമായി അഞ്ഞൂറോളം പേർ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ വെച്ച് സാഹസികമായ ദൗത്യത്തിലൂടെ പേരാമ്പ്ര പോലീസ് പ്രതിയെ പിടിച്ചു.

അവിടെയുള്ള ലോക്കൽ പോലീസിന്റെ സഹായമില്ലാതെ പ്രതിയെ പിടികൂടി 12 ദിവസങ്ങൾക്ക് ശേഷം പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ SCPO സുനിൽകുമാർ സി.എം, ചന്ദ്രൻ.കെ, CPO മിനീഷ് വി.ടി എന്നിവർ തിരികെ എത്തുമ്പോൾ കേരളാ പോലീസിനും പേരാമ്പ്ര പോലീസിനും അഭിമാനം. പേരാമ്പ്ര DySP ലതീഷ് കെ.കെ, പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജംഷിദ് പി.
എന്നിവരുടെ നിർദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only