തിരുവമ്പാടി : ഒരു വർഷം മുമ്പ് യാത്ര മദ്ധ്യ ബൈക്കിന് കുറുകെ ചാടിയ കാട്ടുപന്നി കൂട്ടത്തെ സ്വയരക്ഷാർത്ഥം വടി എടുത്ത് പ്രതിരോധിച്ച തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ കരിമ്പിലാനെതിരെ വനം വകുപ്പ് കേസെടുത്തതിൽ വ്യാപകപ്രതിക്ഷേധവുമായി തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വന്യമൃഗ ശല്ല്യം മൂലം കർഷകർക്ക് ഒരു വിളകളും ഉൽപ്പാദിപ്പിക്കാൻ സാതിക്കാത്ത സാഹചര്യമാണ് നിലവിൽ നാട്ടിലുള്ളത് തിരുവമ്പാടി പഞ്ചായത്തിൽ തന്നെ കാട്ടുപന്നിയുടെ അക്രമണത്തിൽ നിരവതി പേർക്കാണ് ഗുരുതരപരിക്കു പറ്റിയിട്ടുള്ളത്, വ്യാപക കൃഷിനാശവും സംഭവച്ചിട്ടുള്ള സാഹചര്യത്തിൽ ഉത്തരവാദ്യത്തപ്പെട്ടവർ ഇവർക്കൊന്നും യാതൊരു വിതസഹായവും ചെയ്യാതെയാണ് കാട്ടുപന്നിയെ അക്രമിച്ചു എന്ന പേരിൽ കേസെടുത്തിരിക്കുന്നത് എന്ന് യോഗംചൂണ്ടികാട്ടി വരുന്ന ദിവസം വ്യാഴാഴ്ച്ച 12-9-2024 ന് തിരുവമ്പാടി വില്ലേജ് ഓഫിസിന് മുമ്പിൽ ധർണാ സമരവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി വരുന്നതാണ് എന്ന് പ്രതിക്ഷേത യോഗം ഉദ്ഘാടനം ചെയ്ത് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ അറിയിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് മനോജ് വാഴേപ്പറമ്പിൽ അധ്യക്ഷതവഹിച്ചു, കർഷക കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, സെക്രട്ടറി സണ്ണി കാപ്പാട്ട്മല, മണ്ഡലം സെക്രട്ടറി ലിസി മാളിയേക്കൽ, സുരേഷ് ബാബു പ്രസംഗിച്ചു
Post a Comment