ഇതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്.
കബളിപ്പിച്ച് ലഭിക്കുന്ന പണത്തിൽ നിന്ന് കമീഷനായി പണം ലഭിച്ചതോടെ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിദ്യാർഥികൾ തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി വിദ്യാർഥികളടക്കം നിരവധി പേർ ആരാമ്പ്രത്തും പരിസര പ്രദേശങ്ങളിലും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ പെട്ടിട്ടുണ്ട്.
അക്കൗണ്ട് നമ്പറും ATM കാർഡും നൽകിയാൽ 5000 മുത ൽ 10000 രൂപ വരെയാണ് തട്ടിപ്പ് സംഘം ഓഫർ ചെയ്യുന്നത്.
ഇതിനുപുറമെ ലക്ഷങ്ങൾ തങ്ങളുടെ അക്കൗണ്ടിലൂടെ കൈമാറുമ്പോൾ ഒരു നിശ്ചിത ശതമാനം കമീഷനും ലഭിക്കുന്നു. തങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകലാണ് അക്കൗണ്ട് നമ്പർ നൽകിയവരുടെ ജോലി.
ഓൺലൈൻ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് നൽകിയ കോഴിക്കാട് ജില്ലയിലെ നാലു വിദ്യാർഥികളെയാണ് മധ്യപ്രദേശ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. കോഴിക്കോട് ജില്ലയിലെ ഒരു ജനപ്രതിനിധിയേയും മാസങ്ങൾക്ക് മുമ്പ് അന്യ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും മധ്യപ്രദേശിലേക്ക് കൊണ്ടുപോയി.
Post a Comment