കോടഞ്ചേരി : ചെമ്പുകടവ് തുഷാരഗിരി റോഡിൽ വട്ടച്ചുവട് അംഗനവാടിക്ക് സമീപം വാഹനാപകടം. നിയന്ത്രണം വിട്ടകാർ റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
റോഡിന്റെ താഴേക്ക് മറിഞ്ഞ കാർ തെങ്ങിൽ തട്ടി നിന്നതിനാൽ അപകടം ഒഴിവായി. ആനക്കാംപൊയിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ തുഷാരഗിരിക്കുള്ള യാത്രാമധ്യേയാണ് അപകടത്തിൽപ്പെട്ടത്.
Post a Comment