കോടഞ്ചേരി : മിൽമ മലബാർ മേഖല യൂണിയന്റെ അനുബന്ധ സ്ഥാപനമായ എംആർഡിഎഫുമായി സഹകരിച്ച് ക്ഷീരകർഷകർക്ക് ഒരു അധികം വരുമാന മാർഗമായി നെല്ലിപ്പോയിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ നിർമ്മിച്ച സമ്പുഷ്ടീകരിച്ച ഒരു കിലോയുടെയും രണ്ട് കിലോയുടെയും അന്താരാഷ്ട്ര ഗുണനിലവാരമുള്ള ചാണകപ്പൊടി പായ്ക്കറ്റിന്റെ വിപണ ഉദ്ഘാടനവും നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനവും മിൽമ ചെയർമാൻ കെ എസ് മണി നിർവഹിച്ചു.
ക്ഷീരകർഷകർക്ക് ഈ പ്രതിസന്ധി കാലഘട്ടത്തിൽ ബഹുമുഖ വരുമാന മാർഗം ലഭിക്കുന്നതിന് വേണ്ടിയാണ് മിൽമയുടെ അനുബന്ധ സ്ഥാപനവുമായ എംആർഡിഎഫുമായി സഹകരിച്ച് സമ്പുഷ്ടീകരിച്ച ഒരു കിലോയുടെയും രണ്ട് കിലോയുടെയും പാക്കറ്റ് ചാണകപ്പൊടി വിപണിയിൽ ഇറക്കുന്നതെന്നും ഗോമൂത്രം സംസ്കരിച്ച് വിപണിയിൽ ഇറക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും കർഷകർ ഉത്പാദിപ്പിക്കുന്ന ചാണകപ്പൊടി എംആർഡിഎഫ് സംഭരിക്കുന്നുണ്ടെന്നും കർഷകരെ ക്ഷീരമേഖലയിൽ പിടിച്ചുനിർത്താൻ മിൽമ നൂതന പദ്ധതികൾ ആവിഷ്കരിച്ച് പാലിൽ നിന്ന് മറ്റു പാൽ ഉൽപ്പന്നങ്ങൾ നിർമ്മിച് വിപണനം നടത്തിയും മിൽമയുടെ ലാഭത്തിന്റെ 95ശതമാനവും കർഷകരെ സഹായിക്കുന്നുണ്ടെന്നും ആരോഗ്യ / അപകട / കന്നുകാലി ഇൻഷുറൻസുകൾ ഭവന നിർമ്മാണം വിവാഹസഹായം ചികിത്സ സഹായങ്ങൾക്കുംമറ്റു ക്ഷേമപ്രവർത്തനങ്ങളിലും മിൽമ ഭരണസമിതി നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി കർഷകരെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോബി ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
മിൽമ മലബാറിൽ മേഖല യൂണിയൻ ഡയറക്ടർ പിശ്രീനിവാസൻ മാസ്റ്റർ കന്നുകാലി മരണ ഇൻഷുറൻസ് വിതരണ ഉദ്ഘാടനം നടത്തി. നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, എംആർഡിഎഫ് കോഴിക്കോട് സിഇഒ ജോർജുകുട്ടി ജേക്കബ്
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ജോസ് പെരുമ്പള്ളി, കൊടുവള്ളി ബ്ലോക്ക് ക്ഷീരവികസന ഓഫീസർ റെജിമോൾ ജോർജ്, മിൽമ പി ആൻ ടി യൂണിറ്റ് ഹെഡ് പി പി പ്രദീപൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസമ്മ കയത്തുങ്കൽ, ഏലിയാമ്മ കണ്ടത്തിൽ, സിസിലി ജേക്കബ്, സൂസൻ വർഗീസ്, മിൽമ സൂപ്പർവൈസർ വിപിൻരാജ്, ബാബു പെരിയപ്പുറം, പി കെ സ്കറിയ, ജെയിംസ് കിഴക്കുംകര സംഘം സെക്രട്ടറി മനു തോമസ് എന്നിവർ പ്രസംഗിച്ചു.
Post a Comment