മുക്കം :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെയുള്ള പോലീസ് നരനായാട്ടിനെതിരെയും സംസ്‌ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. പരിപാടി മുക്കം നഗരസഭ പ്രതിപക്ഷ നേതാവ് വേണു കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ മുഹമ്മദ് ദിഷാൽ അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജംഷിദ് ഒളകര, നിയോജക മണ്ഡലം സെക്രട്ടറി അഭിജിത് കാരശ്ശേരി,മുഹമ്മദ് ഉനൈസ് , കെ. എസ്. യു ജില്ലാ സെക്രട്ടറി അസീൽ കക്കാട്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഇ. പി ഉണ്ണികൃഷ്ണൻ, സലീം തോട്ടത്തിൻ കടവ്, നിഷാദ് നീലേശ്വരം, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്മാരായ ലെറിൻ റാഹത്ത്, ഷാനിബ് ചോണാട്, ജംഷിദ് എരഞ്ഞിമാവ്,മുക്കം മണ്ഡലം കോൺഗ്രസ് സെക്രട്ടറി സുഭാഷ്,കാരശ്ശേരി മണ്ഡലം സെക്രട്ടറി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് സന്ദീപ് വാഴക്കാടൻ, റഫീഖ് ഒളകര, റനീഷ് കൊടിയത്തൂർ, ഫായിസ് കെ. കെ, സഹീർ മരഞ്ചാട്ടി, സനിൽ, സിൽജു, വാസ്‌കോ എന്നിവർ നേതൃത്വം നൽകി
Post a Comment