Sep 24, 2024

ഹരിത കർമ്മ സേനയുടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു


മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കാരശ്ശേരി ഗ്രീൻ കാരശ്ശേരി എന്ന പദ്ധതിയുടെ ഭാഗമായി വാർഡുകളിൽ നിന്ന് അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് നാല് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി മുന്നൂറ്റി അറുപത്തി മൂന്ന് രൂപയും, ശുചിത്വ മിഷനിൽ നിന്ന് മൂന്ന് ലക്ഷത്തി അൻ പതിനായിരം രൂപയും ചിലവഴിച്ചു കൊണ്ടാണ് വാഹനം വാങ്ങിയത് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ നിർവഹിച്ചു, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത്,റുഖ്യാ റഹീം,ആമിന എടത്തിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ടി അഷ്റഫ്, സമാൻ ചാലൂളി,എം ടി സെയ്ദ് ഫസൽ, അബൂബക്കർ നടുക്കണ്ടി,എ കെ സാദിക്ക്, മുഹമ്മദ് ദിശാൽ, സി വി ഗഫൂർ, ജാഫർ ചോണാട്, സാദിക്ക് കുറ്റിപറമ്പ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി അഷ്റഫ്,ഹെൽത്ത് ഇൻസ്‌പെക്ടർ കെ സി ലിയറഹ്മാൻ,ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only