Sep 24, 2024

ഫാം ടൂറിസം സെമിനാർ രജിസ്ട്രേഷൻ ഇന്ന് .


കൂടരഞ്ഞി:
ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച്
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും,
കൃഷി വകുപ്പിൻ്റെയു നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്ക് - ഗ്രാ പഞ്ചായത്തുകളുടെ സഹകരണത്തോടെ കോഴിക്കോട് അഗ്രോ ഫാം ടൂറിസം സൊസൈറ്റി (കാഫ്റ്റ് )
ഫാം ടൂറിസവുമായി ബന്ധപ്പെട്ട ദ്വി ദിന സെമിനാർ കൂടരഞ്ഞിയിൽ സെപ്തംബർ 26, 27 തീയതികളിൽ നടക്കുന്നു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ
ത്രിതല പഞ്ചായത്ത് പ്രതിനിധികൾ സംബന്ധിക്കുന്നു.

വിദഗ്ധരുടെ നേതൃത്വത്തിലുള്ള  
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് 
  ഫാം ടൂറിസം , ഇക്കോ ടൂറിസം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും ഭാവിയിൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ താത്പര്യമുള്ള കർഷകർക്കും പരിപാടിയിൽ 
പങ്കെടുക്കാം  

താല്പര്യമുള്ളവർ അതാത് കൃഷിഭവനിൽ പേര് ഇന്ന് 24/9/2024, വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ്റ്റർ 
ചെയ്യേണ്ടതാണെന്ന് കൊടുവള്ളി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഡോ. പ്രിയ മോഹൻ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only