Sep 6, 2024

കാണാമറയത്ത് ഡോക്ടർ, അന്വേഷിച്ചു നാട്ടുകാർ... പ്രതിഷേധം പുകയുമ്പോഴും ഡോക്ടർ കാണാമറയത്ത്.


കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോകർമാരുടെ മുഴുവൻ സമയസേവനം ലഭ്യമാക്കാൻ ഗ്രാമ പഞ്ചായത്ത് അടിയന്തരനടപടികൾ കൈക്കൊള്ളണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി.


ഗിൽഗ ജോസ്, ദിപിൻ കുമ്പാറ, റിബിൻ തേക്കുംകാട്ടിൽ, ഭവ്യ ആലനോനിക്കൽ, വിമൽ ജോസഫ്, അജ്നാസ് മാപ്പിളവീട്ടിൽ, ജോബിൻസ് മാത്യു എന്നിവർ സംസാരിച്ചു.

അതേസമയം, ഔദ്യോഗിക കൃത്യനിർ വഹണത്തിൽ നിരന്തരം വീഴ്ച വരുത്തുന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്നൽകിയ പരാതിയിൽ മെഡിക്കൽ ഓഫീസർ നസ്റുൽ ഇസ്ലാമിനു നേരേ വകുപ്പുതല അച്ചടക്കനടപടി ആരംഭിച്ചിട്ടുണ്ട്. 

ജീവനക്കാരെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിൽ ഡോക്ടർ പോരായ്മ വരുത്തുകയും അച്ചടക്കലംഘനം നടത്തുകയും ചെയതെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ കുറ്റാരോപണ മെമ്മോയിൽ പറയുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only