മുക്കം: കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായ് പാലക്കാൻ പോയി ഭാഗത്ത് നാട്ടിലിറങ്ങിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത് ബുധനാഴ്ച രാവിലെ ഇറങ്ങിയ കാട്ടുപന്നി 11 മണിയോടെ മലയിലേക്ക് തന്നെ മടങ്ങി തുടർന്നു വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു ഏറെനേരം ഓടി പരിഭ്രാന്തി പരത്തിയതോടെയാണ് വെടിവെച്ചു കൊന്നത് കാരശ്ശേരി പഞ്ചായത്തിലെ എംപാനൽ ഷൂട്ടർ ബാബു പ്ലാകാട്ടാണ് വെടിവെച്ച് കൊന്നത് ഇതിനിടെ ഷൂട്ടറുടെ സഹായികളായ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാരമുല കൽപ്പൂര് സ്വദേശികളയ അനൂപിനും രാജനും ആണ് പരിക്കേറ്റത് അനൂപിന് കൈക്കും രാജന്റെ കാലിനുമാണ് പരിക്ക് സ്ഥലം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ഗ്രാമ പഞ്ചായത്ത് അംഗം അഷ്‌റഫ് താച്ചാറമ്പത്ത്,മുൻ ഗ്രാമ പഞ്ചായത്ത് അംഗം പി പി ശിഹാബ് എന്നിവർ സംബന്ധിച്ചു
Post a Comment