കോടഞ്ചേരി : അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയന്റെ ആഹ്വാനപ്രകാരം ഈ മാസം 25 മുതൽ 30 വരെ പട്ടികജാതി പട്ടിക വർഗ്ഗസങ്കേതങ്ങൾസന്ദർശിക്കുന്നതിന്റെ ഭാഗമായി,അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിപ്രക്ഷോഭ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനും,വിവിധ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ അറിയിക്കുന്നതിനും,
പ്രാദേശിക ഭരണസംവിധാനത്തിന്റെസഹകരണ ലഭ്യമാക്കുന്നതിനും,പട്ടികവർഗ്ഗ ഡിപ്പാർട്ട്മെന്റ് മായി ബന്ധപ്പെട്ട്,ലഭ്യമാക്കാവുന്ന മുഴുവൻ കാര്യങ്ങളും ലഭ്യ മാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, കെ എസ് കെ ടി യുതിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽതിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലേ പട്ടികജാതി സങ്കേതങ്ങൾ സന്ദർശിച്ചു, അവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കി, വിവിധ കേന്ദ്രങ്ങളിൽനടത്തിയ സന്ദർശനത്തിൽകെ എസ് കെ ടി യു തിരുവമ്പാടി ഏരിയ സെക്രട്ടറി കെ ശിവദാസൻ,ജില്ലാ കമ്മിറ്റിയംഗം കെ കെ ദിവാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായമുഹമ്മദ് ബഷീർ പുല്ലൂരാംപാറ,എ.എസ് മോഹനൻ,ശശി ചൂരപ്ര,എം എം സോമൻ,റീന സാബു,ബിന്ദു രെജി, രജനി സത്യംൻ തുടങ്ങിയവർ പങ്കെടുത്തു
Post a Comment