അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് പഞ്ചായത്തിലെ ഫാo സർക്യൂട്ടിലെ ഫാമുകൾ സന്ദർശിച്ചു.
ഫാമുകൾ പരിചയപ്പെടുന്നതിനും ,കർഷകരിൽ നിന്നു പരിശീലനംനേടുന്നതിനുമായാണ് വിദ്യാർത്ഥികൾ ടൂറിസം ദിനത്തിൽ ഫാമുകളിൽ സന്ദർശനം നടത്തിയത്. കാർഷിക പരിജ്ഞാനം വളർത്തുക അതുവഴി പരിസ്ഥിതി സംരക്ഷണ ഉറപ്പാക്കാൻ എന്നിവയാണ് സന്ദർശന അജണ്ട .വിദ്യാർത്ഥികളിൽ ക ർഷകരോടും കാർഷിക വൃത്തിയോടുമുള്ള മനോഭാവത്തിൽ മാറ്റം വരുത്തുക എന്നതാണ് ഹരിത ഭൂ മി എന്ന പേരിലുള്ള ഈ എൻ എസ് എസ് പദ്ധതിയുടെ ലക്ഷ്യം.
തിരുവമ്പാടി ഫാo സൊസൈറ്റി ഇരുവ ഞ്ഞി വാലി ടൂറിസം ഫാർമാർ ഇന്റർസ്റ്റ് ഗ്രൂപ്പ് പ്രസിഡന്റ് അജു ഇമ്മാനുവേൽ വിദ്യാർത്ഥി കളെ വിവിധ ഫാമുകൾ പരിചയപ്പെടുത്തി
എൻ എസ് എസ് കോർഡിനേറ്റർ ജിതിൻ ജോസ്, എൻ എസ് എസ് ലീഡേഴ്‌സ് ജോർജ് ജോസഫ്, ജോൺ ജോസഫ് ഷാജി,അജിൽ സി എസ് ,സഫ ഫാത്തിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment